തളിപ്പറമ്പ്: ജാമിഅ അൽ മഖർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് പ്രൊഫസർ ഇസ്‌മായിൽ അമാനി തളിപ്പറമ്പിന് ശ്രീ വെങ്കടേശ്വര സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് ലഭിച്ചു.
"An analysis of the tragic flaw that leads literary heroes and social heroes to ruin and its consequences" എന്ന വിഷയത്തിലുള്ള ഗവേഷണത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. തളിപ്പറമ്പ് അൽ മഖറിൽ നിന്ന് ബിരുദവും കണ്ണൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ഇംഗ്ലീഷ്, ഇക്കണോമിക്സ്, സൈക്കോളജി, പൊളിറ്റിക്സ് എന്നീ വിഷയങ്ങളിൽ കരസ്ഥമാക്കിയിരുന്നു.


വയനാട് ആർട്സ് കോളേജ് പ്രിൻസിപ്പലായും അൽ മഖർ ദഅവ കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിരുന്നു. എസ് വൈ എസ് തളിപ്പറമ്പ് സോൺ സാംസ്കാരികം ഡയറക്ടറേറ്റ് അംഗമാണ്. തളിപ്പറമ്പിലെ വിഎം ഇബ്രാഹിമിന്റെയും കെ പി മൈമൂനയുടെയും മകനാണ്. ഭാര്യ: ജുമാന സ്വാഫിയ പരപ്പ. മക്കൾ: മുഹമ്മദ് ഫൈസാൻ ഹുബൈബ്,ഷൈമാ ലുബാബ.
Ismail Amani Taliparamba, Professor of Jamia Al Makhar College of Islamic Sciences, received a doctorate in English literature.